കല്‍പ്പറ്റ: വയനാട്ടില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മീനങ്ങാടി മണങ്ങുവയല്‍ കൊന്നക്കാട്ടുവിളയില്‍ സൈദലവി (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53-ല്‍ വെച്ചായിരുന്നു അപകടം. കാല്‍നടയാത്രികനായിരുന്ന സൈദലവിയെ ബുള്ളറ്റ് ബൈക്ക് വന്നിടിക്കുകയായിരുന്നു. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









