തൃശൂർ: സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും. കുന്നംകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക പീഡനത്തിന് ഇരയായ കുട്ടികളുടെ മാതാപിതാക്കൾക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
2024 ജൂലൈയിലാണ് സംഭവം. സ്‌കൂൾ ടീച്ചർ വിവരമറിയിച്ചതിനെ തുടർന്ന് പെൺകുട്ടികളുടെ മാതാവ് വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടര്‍ന്ന് വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.










