സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മനോജ് കെ. ജയന്റെയും ഉർവശിയുടേയും മകൾ സിനിമയിലേക്ക്; ‘സുന്ദരിയായവൾ സ്റ്റെല്ല’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക്. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന സിനിമയിലൂടെയാണ് തേജലക്ഷ്മിയുടെ കടന്നുവരവ്. സർജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റർ ആണ്. ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം.

സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ പ്രേക്ഷകർക്ക് സുപരിചിതയാണ്. കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും ജനപ്രീതിയുള്ളവയാണ്. യു.കെയിൽ ഉപരി പഠനം കഴിഞ്ഞ കുഞ്ഞാറ്റ കുറച്ചുനാളുകളായി അഭിനയ രംഗത്തേക്ക് കടന്നു വരുമെന്ന അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു.

ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഇഖ്ബാൽ പാനായികുളം, ആർട്ട്: സജീഷ് താമരശേരി, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പിആർഒ: ആതിര ദിൽജിത്ത്.

Content: Manoj K. Jayan and Urvashi’s daughter to star in film; ‘Sundariyayaval Stella’ title poster out

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.