മികച്ച കായിക താരങ്ങള്‍ക്കും അവിവാഹിതരായ പുരുഷന്മാർക്കും ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (സ്പോർട്സ്) ആയി ചേരാൻ അവസരം. അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള 02/2026 ഇൻടേക്കിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. റിക്രൂട്ട്മെന്റ് ട്രയൽസ് ഏപ്രിൽ 08 മുതൽ ഏപ്രിൽ 10 വരെ ന്യൂഡൽഹിയിൽ നടക്കും.
പ്രധാന കായിക ഇനങ്ങൾ: അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ചെസ്, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, കബഡി, നീന്തൽ, വോളിബോൾ, ഗുസ്തി തുടങ്ങി 24-ഓളം കായിക ഇനങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യതകൾ: 50% മാർക്കോടെ പ്ലസ് ടു (മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ നിർബന്ധം) അല്ലെങ്കിൽ ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു വിജയിച്ചിരിക്കണം. 50% മാർക്കോടെ എൻജിനിയറിങ് ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. കായിക യോഗ്യത: ജൂനിയർ/സീനിയർ ഇന്റർനാഷണൽ മത്സരങ്ങളിലോ നാഷണൽ മത്സരങ്ങളിലോ യൂണിവേഴ്സിറ്റി തലത്തിലോ രാജ്യം/സംസ്ഥാനം/യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മികവ് തെളിയിച്ചിരിക്കണം.
പ്രായപരിധി: 2005 ജൂലൈ 02-നും 2009 ജനുവരി 02-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് രീതി: ശാരീരികക്ഷമതാ പരിശോധന (PFT), കായിക നൈപുണ്യ പരിശോധന (Sports Skill Trials), മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ശമ്പളവും സേവന കാലാവധിയും: നാല് വർഷമാണ് സേവന കാലാവധി. ആദ്യ വർഷം 30,000 രൂപ ശമ്പളം ലഭിക്കും. നാല് വർഷത്തിന് ശേഷം ‘സേവാ നിധി’ പാക്കേജായി ഏകദേശം 10.04 ലക്ഷം രൂപ ലഭിക്കും.
agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മാർച്ച് 23 മുതൽ മാർച്ച് 29 വരെ ഓൺലൈനായി അപേക്ഷിക്കാം.






