തിരുവനന്തപുരം: കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിലായതോടെ വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രേഖകള്‍ നോക്കിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോഴും അത് കേരള സ്റ്റോറിയാണ്. ആധാര്‍ നോക്കി തന്നെയാണ് വിവാഹം നടത്തിയത്. വിവാഹത്തിന് മുന്നില്‍ നിന്ന നേതാക്കള്‍ പ്രതികരിക്കാത്തത് എന്ത്‌കൊണ്ടെന്ന് അറിയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് വിജയപ്രതീക്ഷയുണ്ട്. എല്‍ഡിഎഫിനെ ജനങ്ങള്‍ മൂന്നാമത് ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് ശതമാനം കൂടിയാല്‍ യുഡിഎഫ് ജയിക്കും എന്ന് പറയുന്നത് പഴയ കണക്ക്. ആ കാലമൊക്കെ പോയി. പിഎംശ്രീ മുന്നേറ്റവും എസ്‌ഐആറും ആണ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമെന്നും ബിനോയ് വിശ്വം പറഞ്ഞു.




