സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംഗീത വിസ്മയമൊരുക്കാന്‍ മാര്‍ത്താണ്ഡന്റെ ഓട്ടംതുള്ളല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംഗീതത്തിന്റെ പ്രതിഭകളെ അണിനിരത്തി ജി മാര്‍ത്താണ്ഡന്‍ തന്റെ് ഓട്ടംതുള്ളല്‍ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്. നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമര്‍ ഹൊറര്‍കഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കുന്നത് പുത്തന്‍ തലമുറക്കാരുടെ ഹരമായ രാഹുല്‍രാജാണ്. പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും, വൈക്കം വിജയ ലക്ഷ്മിയും, ആവേശം സിനിമയിലൂടെ പുതിയ തലമുറക്കാരുടെ ആവേശമായി മാറിയ പ്രണവം ശശിയുമാണ് ഇതിലെ ഗാനങ്ങള്‍ ആലപിക്കുന്നത്. കാല്‍പ്പനികതയുടെ ഈണങ്ങളും സ്വരമാധുരിയും കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഈ ഗായകര്‍ ഇക്കുറി പുതിയ തരംഗം കൂടി സൃഷ്ടിക്കാന്‍ പോരുന്ന ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ആലപിക്കുന്നത്

ബി കെ ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്‌. മാര്‍ത്താണ്ഡന്റെ ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രവും ഓട്ടംതുള്ളലാണ്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ട് നിര്‍മ്മിക്കുന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേര്‍സ് ഹിരണ്‍ മഹാജന്‍, ജി മാര്‍ത്താണ്ഡന്‍.

വിജയരാഘവന്‍, ഹരിശ്രി അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ് കെ യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍ , ജെറോം. ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീ പത് യാന്‍, അനിയപ്പന്‍, ശ്രീരാജ് . പൗളി വത്സന്‍, സേതു ലക്ഷ്മി, ജസ്‌ന്യ കെ. ജഗദീഷ്, ചിത്രാ നായര്‍, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോന്‍, ബേബി റിഹരാജ് എന്നിവര്‍ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement