സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; 126 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പെരുമ്പാവൂരില്‍ 126 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. 10 സോപ്പുപെട്ടി ബോക്‌സുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാളും പിടിയിലായവരില്‍ പെടുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം .

അസം നൗഗാവ് സ്വദേശികളായ ഷുക്കൂര്‍ അലി (31), സബീര്‍ ഹുസൈന്‍ (32), സദ്ദാം ഹുസൈന്‍ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ടപറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെമ്പറക്കി ഭാഗത്തുവെച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനികളിലൊരാളാണ് പിടിയിലായ ഷുക്കൂര്‍ അലി.

ഷുക്കൂറിന്റെ നേതൃത്വത്തില്‍ ഹെറോയിന്‍ കടത്തുന്നതായി വിവരം ലഭിച്ചതിനു ശേഷം പിടിയിലായവര്‍ നിരീക്ഷണത്തിലായിരുന്നു. അസമില്‍നിന്ന് ബോക്‌സ് ഒന്നിന് 30,000 രൂപ നിരക്കില്‍ വാങ്ങുന്ന ഹെറോയിന്‍ ഇവിടെ എഴുപതിനായിരം രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അസമില്‍നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ആലുവയില്‍ എത്തി, തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് പോകുന്ന വഴിയാണ് ഇവരെ പിടികൂടിയത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.