Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മക്കയിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിഗുളികകളുമായി യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്ന് വിരുദ്ധ നടപടികൾ ശക്തമാക്കി സുരക്ഷാ സേന. മക്ക മേഖലയിൽ നടത്തിയ പരിശോധനയിൽ 1200 ലഹരിഗുളികകളുമായി സ്വദേശി പൗരനെ റോഡ് സുരക്ഷാ സേന പിടികൂടി.

വിപണനത്തിനായി കൊണ്ടുവന്നിരുന്ന ഗുളികകൾ വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു. സൂക്ഷ്മമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

മെഡിക്കൽ നിയന്ത്രണങ്ങൾ കർശനമായതും ലഹരിക്ക് ഉപയോഗിക്കുന്നതുമായ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിരിക്കുകയാണ്. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer