അയമോദകം
ദഹന പ്രശ്നങ്ങള്‍ പരിഹരിച്ച് വയറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ അയമോദകം ഏറ്റവും നല്ലതാണ്. അയമോദകത്തില്‍ തൈമോള്‍ എന്ന എസ്സന്‍ഷല്‍ ഓയില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് ദഹനം കൃത്യമായി നടക്കാനും വിശപ്പ് ഉണ്ടാക്കാനും വയര്‍ ചീര്‍ക്കല്‍ ഗ്യാസ് എന്നിവ ഇല്ലാതാക്കാനും വളരെയധികം സഹായിക്കും. ചവച്ചരച്ച് കഴിക്കുകയോ പൊടിച്ച് ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിക്കുകയോ ചെയ്യാം.
ഇഞ്ചി
ദഹന പ്രശ്നങ്ങള്‍ക്കും വയര്‍ ചീര്‍ത്ത് വരല്‍, ഗ്യാസ് എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇഞ്ചി സഹായിക്കും. ഇഞ്ചി വയറ്റിലെ അസിഡിക് നേച്വര്‍ കുറയ്ക്കും. അതുപോലെ തന്നെ, നെഞ്ചെരിച്ചില്‍ വേഗത്തില്‍ മാറ്റാനും നല്ലതാണ്. ഒരു ചെറിയ കഷ്ണം ഇഞ്ചിയും അതുപോലെ ആവശ്യത്തിന് കല്ലുപ്പും ചേര്‍ത്ത് നന്നായി അരച്ച് ചെറിയ ഉരുളകളാക്കി ചവച്ചരയ്ക്കാതെ വിഴുങ്ങണം.
വെളുത്തുള്ളി
ഇഞ്ചി പോലെ തന്നെ ദഹനപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയും. ഗ്യാസ് പ്രശ്‌നം പരിഹരിക്കാന്‍ വെളുത്തുള്ളി തൊലി കളയാതെ ചുട്ടെടുത്ത് അതില്‍ നിന്നും തൊലി നീക്കി കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ വെളുത്തുള്ളി, കുറച്ച് ജീരകം, അതുപോലെ, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചതച്ച് അത് കഴിക്കുന്നതും ഗ്യാസിനെ വേഗം ഒഴിവാക്കും.




