Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘സ്പെയിൻ ലയണൽ മെസിയെ പൂട്ടിയതുപോലെ ലീഗിനെ മുഖ്യമന്ത്രി പൂട്ടി’; എം ബി രാജേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട ഫണ്ട് ബോധപൂർവം തടഞ്ഞുവെച്ച് യുഡിഎഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമായ എം.ബി. രാജേഷ്. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കേണ്ടതെങ്കിലും, ബോധപൂർവം പണം നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്തെ 1,200-ലേറെ തദ്ദേശ സ്ഥാപനങ്ങളും നിശ്ചലാവസ്ഥയിലാണ്. അംഗൻവാടികളിലെ പോഷകാഹാര പദ്ധതി, പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള നിരവധി ക്ഷേമ-വികസന പദ്ധതികൾ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ലീഗ് നേതൃത്വത്തിന് യു.ഡി.എഫിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ആരോപിച്ച അദ്ദേഹം, “സ്‌പെയിൻ ലയണൽ മെസിയെ പൂട്ടിയതുപോലെ ലീഗിനെ മുഖ്യമന്ത്രി പൂട്ടിയിരിക്കുകയാണ്. ലീഗിന്റെ നട്ടെല്ല് സതീശന് അടിയറവെച്ചു. ലീഗിന്റെ മന്ത്രി പോലും ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല,” – രാജേഷ് കുറ്റപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix