‘സ്പെയിൻ ലയണൽ മെസിയെ പൂട്ടിയതുപോലെ ലീഗിനെ മുഖ്യമന്ത്രി പൂട്ടി’; എം ബി രാജേഷ്
പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട ഫണ്ട് ബോധപൂർവം തടഞ്ഞുവെച്ച് യുഡിഎഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമായ എം.ബി. രാജേഷ്. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കേണ്ടതെങ്കിലും, ബോധപൂർവം പണം നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്തെ 1,200-ലേറെ തദ്ദേശ സ്ഥാപനങ്ങളും നിശ്ചലാവസ്ഥയിലാണ്. അംഗൻവാടികളിലെ പോഷകാഹാര പദ്ധതി, പാലിയേറ്റീവ് കെയർ […]
Read more