തിരുവനന്തപുരം: സാങ്കേതികത്തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ യുകെ റോയല്‍ നേവി എഫ്35 ബി യുദ്ധവിമാനത്തിന്റെ തിരിച്ചു പോക്ക് വൈകുമെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെ സന്ദേശം.എപ്പോള്‍ തിരികെ കൊണ്ടു പോകാനാകുമെന്നറിയില്ലെന്ന് . യുകെയില്‍ നിന്നു വിദഗ്ധ സംഘവും ഉപകരണങ്ങളും എത്തിയാലുടന്‍ വിമാനം തിരുവനന്തപുരത്തെ മെയ്ന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ ഹാങ്ങറിലേക്ക് മാറ്റും. ഇന്ത്യയിലെ വിമാനത്താവളത്തില്‍ യുകെയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ്.
എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് കപ്പലില്‍ നിന്നു പറന്നുയര്‍ന്ന വിമാനം മോശം കാലാവസ്ഥ കാരണം തിരിച്ചിറങ്ങാനാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് എന്‍ജിനീയറിങ് തകരാര്‍ കണ്ടെത്തിയത്. കപ്പലിലെ എന്‍ജിനീയര്‍മാരുടെ സംഘം പരിശോധിച്ചെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. വിമാനം തിരുവനന്തപുരത്ത് ഇറക്കാന്‍ ഇന്ത്യന്‍ നേവിയും വ്യോമസേനയും വിമാനത്താവള അധികൃതരും ഉള്‍പ്പെടെ യ പിന്തുണയ്ക്ക് നല്‍കി.
നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പറക്കാന്‍ കഴിയുന്ന യുഎസ് നിര്‍മിത സിംഗിള്‍ സീറ്റര്‍ യുദ്ധവിമാനമാണ് എഫ്35 ബി. കപ്പലുകളിലെ ചെറിയ റണ്‍വേയില്‍ നിന്ന് പറന്ന് ശബ്ദാതിവേഗത്തിലേക്കു കുതിക്കാനും ഹെലികോപ്റ്റര്‍ പോലെ നേരെ താഴെ എത്തി നില്‍ക്കാനും ഇവയ്ക്കു കഴിയും.






