സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മേലമ്പാറ സഹകരണ ബാങ്ക് പ്രതിസന്ധി; നാളെ ബാങ്ക് ആസ്ഥാനത്തിന് മുൻപിൽ നിക്ഷേപകർ ധർണ്ണ നടത്തും

കോട്ടയം: സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് രണ്ടുവർഷമായി പ്രതിസന്ധിയിലായ മേലമ്പാറ സഹകരണ ബാങ്കിലെ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്. നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ്പയായി കൈപ്പറ്റി തിരിച്ചടക്കാത്തവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഓൾ കേരള സഹകരണ ബാങ്ക് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ (AKCDF) നേതൃത്വത്തിൽ നാളെ (2026 ജനുവരി 28, ബുധൻ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ നിക്ഷേപക ധർണ്ണയും ജാഥയും സംഘടിപ്പിക്കും. പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സമരസമിതി നേതാക്കൾ ഇക്കാര്യം അറിയിച്ചത്.

ബാങ്കിനെ തകർച്ചയിലാക്കിയ വൻകിട കുടിശ്ശികക്കാർക്കെതിരെ നിയമനടപടികൾ (ARC) ഫയൽ ചെയ്യുന്നതിനായി നിക്ഷേപകരുടെ നേതൃത്വത്തിൽ ‘ചട്ടിപ്പിരിവ്’ നടത്താനും, സമാഹരിക്കുന്ന തുക ബാങ്കിൽ ഏൽപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാങ്കിലെ മുഴുവൻ നിക്ഷേപകരും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നടത്തുന്ന ഈ പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് സമരസമിതി അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ മേലമ്പാറ ബാങ്ക് നിക്ഷേപക കൂട്ടായ്മ നേതാക്കളായ സോജി കുര്യൻ മാറാമറ്റം, ജോബി മുട്ടത്തുകുന്നേൽ, ജോബി ഫ്രാൻസിസ് പൂവത്തോലിൽ, റോയി വെള്ളരിങ്ങാട്ട് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു

ന്യൂഡൽഹി: ‌മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പാർട്ടിയുടെ രൂപീകരണത്തിൽ മമത ബാനർജിക്കൊപ്പം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ

Read More »

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുംമണിക്കൂറുകളിൽ മഴ പെയ്യാൻ സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Read More »

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെതിരെ ഉഷയുടെ മകൻ

ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ കുടുംബം രംഗത്ത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയുടെ മകൻ ഷിബിൻ ജോസഫ് ആണ്

Read More »

വായനശാല പരിപാടിയിൽ നന്ദി പറയുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട് ചായ്യോത്ത് പ്രദേശത്ത് വായനശാലയിലെ പരിപാടിക്കിടെ കാട്ടുപന്നി ആക്രമിച്ച് മൂന്ന് പേർക്ക് പരിക്ക്. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം ജി സ്മാരക വായനശാലയിലാണ് സംഭവം. വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി

Read More »

യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യും

കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ആ​ദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അം​ഗങ്ങളിൽ നിന്നും

Read More »

മോഷണക്കേസിൽ ഭാര്യ പിടിയിലായതിന്റെ മനോവിഷമത്തിൽ യുവാവ് തീ കൊളുത്തി മരിച്ചു

കൊല്ലം: ഭാര്യ മോഷണകേസിൽ റിമാൻഡിലായതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കൊല്ലം പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ താമസിച്ചിരുന്ന റഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ 16-ാം തീയതി അഞ്ചലിൽ

Read More »
Advertisement