ന്യൂഡൽഹി: അർജന്റീനിയൻ ഫുട്ബോൾ സൂപ്പർസ്റ്റാർ ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. ഡിസംബർ 13 നാണ് മെസി ഇന്ത്യയിലെത്തുക, തുടർന്ന് അഹമ്മദാബാദ്, മുംബൈ,ദില്ലി ,എന്നിവിടങ്ങളിൽ ഗോട്ട് ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഡൽഹിയിൽ എത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മെസി, ഇന്ത്യയെ വീണ്ടും സന്ദർശിക്കാൻ ഉറ്റുനോക്കുന്നതായി ആരാധകർക്ക് സന്ദേശം നൽകി. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തുമ്പോൾ ലഭിച്ച ഓർമ്മകൾ അദ്ദേഹത്തിന് സ്മരണയുണ്ടെന്നും, മികച്ച ആരാധകരാണ് ഇന്ത്യയിലെത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേസിയുടെ കൂടെ ഇന്റർ മിയാമി ടീം അംഗങ്ങളായ റോഡ്രിഗോ ഡീ പോൾ, ലൂയിസ് സുവാരസ്, ജോർഡി ആൽബ്, സെർജിയോ ബുസ്‌കെറ്റ്സ് എന്നിവർ ഉണ്ടായേക്കാമെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത അറിയിച്ചു, എന്നാൽ ഇതിൽ അന്തിമ ഉറപ്പ് ഇപ്പോൾ ലഭ്യമല്ല. മെസിയുടെ മുൻപ് ഇന്ത്യയിലെത്തലും കളിയും ദത്ത നേതൃത്തിലായിരുന്നു; 2011 സെപ്റ്റംബറിൽ കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ സൗഹൃദ മത്സരത്തിൽ മെസി കളിച്ചിരുന്നു.










