Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യൂത്ത് കോൺഗ്രസ്‌ നേതാവ് വസന്ത് തെങ്ങുംപള്ളിയുടെ ഫേസ്ബുക്ക് പേജ് സസ്‌പെൻഡ് ചെയ്ത് മെറ്റ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യൂത്ത് കോൺഗ്രസ്‌ നേതാവായ വസന്ത് തെങ്ങുംപള്ളിയുടെ ഫേസ്ബുക്ക് പേജും സസ്‌പെൻഡ് ചെയ്ത് മെറ്റ. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റീച്ച് കുറയ്ക്കാനും അക്കൗണ്ട് ഇല്ലാതാക്കാനും കഴിഞ്ഞേക്കാം. പക്ഷേ ഒരു രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ജനങ്ങളോട് സംസാരിക്കുന്ന ഒരു ശബ്ദത്തെ സസ്പെൻഡ് ചെയ്യാനും കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം ഇനിയും സംസാരിക്കുമെന്നും നിലപാട് വ്യക്തമാക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇങ്ങനെ പേടിക്കല്ലേ കൂട്ടരേ…

പ്രിയപ്പെട്ടവരേ,

ശബ്ദങ്ങളെ അടിച്ചമർത്താൻ കഴിയുമെന്ന് ആരും കരുതേണ്ട.

നിരന്തരമായ മാസ് റിപ്പോർട്ടിംഗിന്റെ ഭാഗമായി, ഏകദേശം 20,000-ത്തോളം ഫോളോവേഴ്സുണ്ടായിരുന്ന എന്റെ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫേസ്ബുക്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വിമർശനങ്ങളെ നേരിടാൻ കഴിയാത്തവർ റിപ്പോർട്ടുകളെയും സൈബർ ആക്രമണങ്ങളെയും ആയുധമാക്കുകയാണ്.

റീച്ച് കുറയ്ക്കാനും അക്കൗണ്ട് ഇല്ലാതാക്കാനും കഴിഞ്ഞേക്കാം. പക്ഷേ ഒരു രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കാൻ കഴിയില്ല. ജനങ്ങളോട് സംസാരിക്കുന്ന ഒരു ശബ്ദത്തെ സസ്പെൻഡ് ചെയ്യാനും കഴിയില്ല.

അക്കൗണ്ട് തിരിച്ചെടുക്കാനുള്ള നിയമപരമായ നടപടികൾ ലീഗൽ ടീമും സുഹൃത്തുക്കളും ആരംഭിച്ചിട്ടുണ്ട്. അത് തിരിച്ചുകിട്ടും എന്ന പ്രതീക്ഷയുമുണ്ട്.

അതുവരെ, രാഷ്ട്രീയം പറയുന്നത് നിർത്താൻ പോകുന്നില്ല. കൂടുതൽ ശക്തമായി, കൂടുതൽ വ്യക്തമായി, ജനപക്ഷത്ത് നിന്ന് സംസാരിക്കും.

ഇനി ഈ പേജിലൂടെയും നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങളുടെ സ്നേഹവും പിന്തുണയും തന്നെയാണ് എന്റെ കരുത്ത്.

അക്കൗണ്ട് സസ്പെൻഡ് ചെയ്യാം…

ശബ്ദം സസ്പെൻഡ് ചെയ്യാനാവില്ല.

റീച്ച് തടയാം…

രാഷ്ട്രീയ നിലപാട് തടയാനാവില്ല.

അതുകൊണ്ട് എല്ലാ സുഹൃത്തുക്കളും കോൺഗ്രസ് സഹയാത്രികരും ഈ പേജ് Follow ചെയ്യുകയും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇങ്ങനെ പേടിക്കല്ലേ കൂട്ടരേ…

നമ്മൾ ഇനിയും സംസാരിച്ചുതുടങ്ങിയിട്ടേയുള്ളൂ!

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer