സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

മലപ്പുറം: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. പൂങ്ങോട് ആലുങ്ങല്‍ക്കുന്നിലെ മാഞ്ചേരി കുരിക്കള്‍ അബ്ദുല്‍ ഗഫൂറാണ് (53) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഐലാശ്ശേരിയില്‍ മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്.

ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളയൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഇര്‍ഫാന നുസ്രത്ത്, ഷം സാദ്, നജ ഫാത്തിമ. മരു മകന്‍: ഷമീര്‍ (ദുബൈ). സഹോദരങ്ങള്‍: അബു ല്‍ നാസര്‍ അന്‍വരി, സു ഹറാബി, ഹസീന, സക്കിര്‍, ഖൈറുന്നീസ.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ്

Read More »

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ

Read More »

നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസം; സഹമന്ത്രിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: കേരളത്തെ വികസനത്തിലേക്ക് നയിച്ച ടീമിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 15-ാം കേരള നിയമസഭയുടെ സമ്മേളനത്തിന്‍റെ സമാപന ദിനത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മറ്റ് മന്ത്രിമാർ

Read More »

ചികിത്സാ പിഴവ്; നവജാത ശിശുവിന്റെ മരണത്തിൽ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം

കായംകുളം: കായംകുളത്ത് നവജാത ശിശു മരിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കായംകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിയുമായി എത്തിയിട്ടുള്ളത്. അജീഷ് അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കയംകുളം മെഡിക്കൽ

Read More »

സഞ്ജൂ മടങ്ങിവരൂ… മുറവിളി ഉയരുന്നു

ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് സമ്മർദത്തിലായ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കെതിരെ നാല് കോണുകളിൽ നിന്നും വിമർശനം ഉയരുന്നു. സെമിയിൽ എത്തുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ് നിലവിൽ ഇന്ത്യ. അഭിഷേക് ശർമ്മ അമ്പേ പരാജയമായപ്പോൾ

Read More »

തെരുവുനായ ആക്രമണം; മൂന്ന് വയസുകാരന് ചെറുവിരൽ നഷ്ടമായി

പാലക്കാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍റെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ വിരലിന്‍റെ പകുതിയോളം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു

Read More »
Advertisement