Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് മന്ത്രി; ഉടൻ തന്നെ സ്ഥലം മാറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ പത്ത് വർഷം സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥനെ വനം വകുപ്പ് പിആർഒ സ്ഥാനത്ത് നിന്ന് മാറ്റിയതായി റിപ്പോർട്ട്. വനം മന്ത്രി ഷിബു ബേബി ജോണിന്റെ നിർദേശത്തെ തുടർന്നാണ് നടപടി ഉണ്ടായതെന്നാണ് വിവരം.

പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്‌ഫർ നൽകി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷ് എസിയെ മാറ്റിയത്. പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് സ്ഥലംമാറ്റം.

മുൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ പിആർ വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അഭിലാഷ്. പുതിയ നിയമനത്തിന് പിന്നാലെ നടന്ന അതിവേഗ സ്ഥലംമാറ്റം ഭരണവൃത്തങ്ങളിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.

Advertisement
WhiteswanTV Footer