Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അധ്യാപക ദിനത്തിൽ വിസിമാർക്ക് വിമർശനവുമായി മന്ത്രി റോജി എം. ജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അധ്യാപക ദിനത്തിൽ സർവകലാശാല വൈസ് ചാൻസലർമാർക്കെതിരെ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തങ്ങൾ വഹിക്കുന്ന പദവിയുടെ മഹത്വം മറന്ന് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ചുരുങ്ങുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സ്വതന്ത്ര ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ആസ്ഥാനങ്ങളാകേണ്ടവയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക് സ്വയംഭരണത്തിന്റെ പ്രിവിലേജ് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്ന പ്രവണതകൾ വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

അധ്യാപക ദിനാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണ് മന്ത്രി വൈസ് ചാൻസലർമാരുടെ നിലപാടുകളെ പരോക്ഷമായി വിമർശിച്ചത്. സർവകലാശാലകളുടെ തലപ്പത്തിരിക്കുന്നവർ ജനാധിപത്യ മൂല്യങ്ങളും അക്കാദമിക് സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഓർമിപ്പിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer