Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽപരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാണാതായ കോട്ടയം സ്വദേശികളായ രണ്ട് സഹോദരിമാരെ കന്യാകുമാരി കടൽപരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന കിടങ്ങൂർ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചവർ. സംഭവത്തിൽ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചു.

അമേരിക്കയിൽ താമസിക്കുന്ന ഇരുവരും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. തുടർന്ന് രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 26-ാം തീയതി വൈകുന്നേരം കന്യാകുമാരിയിലെത്തി. ഇവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തെങ്കിലും, പുറത്തുപോയ ഇവർ പിന്നീട് രണ്ട് ദിവസം കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല.

ഇതോടെ ഹോട്ടൽ ജീവനക്കാർ യുവതികളുടെ അമ്മ മേരിയെ ബന്ധപ്പെട്ടു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കന്യാകുമാരിയിലെത്തി വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ ഇന്ന് രാവിലെ വാവത്തുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് എത്തിച്ചേർന്ന ശേഷം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹങ്ങൾ കരയിലേക്ക് മാറ്റി.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer