ഇടുക്കി: വോട്ടർമാരെ അധിക്ഷേപിച്ചെന്ന വിവാദ പരാമർശത്തിൽ നിലപാട് മാറ്റി സിപിഎം നേതാവ് എം.എം. മണി. തനിക്കു തെറ്റുപറ്റിയതായി സമ്മതിച്ച അദ്ദേഹം, പ്രസ്താവന തെറ്റാണെന്ന് പാർട്ടി വിലയിരുത്തിയതിനെ പൂർണമായി അംഗീകരിക്കുന്നുവെന്നും പറഞ്ഞു. അത്തരമൊരു പരാമർശം നടത്തേണ്ടതില്ലായിരുന്നുവെന്നും, ഇന്നലെ ഉണ്ടായ പ്രത്യേക സാഹചര്യത്തിലാണ് വാക്കുകൾ പിഴച്ചതെന്നും എം.എം. മണി വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും എം.എം. മണി വിമർശനം ഉന്നയിച്ചു. വി.ഡി. സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങളോടു സംസാരിക്കവെയാണ് എം.എം. മണി നിലപാട് വ്യക്തമാക്കിയത്.










