Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘മോദി ഏകാധിപതിയാകുന്നതിൽ പരാജയപ്പെട്ടു’; ഷെഹ്‌സാദ് പൂനാവാലയുടെ പരിഹാസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് നടത്തിയ പരാമർശം ശ്രദ്ധനേടുന്നു. സാമൂഹിക മാധ്യമമായ എക്‌സിലെ പ്രൊഫൈലിൽ നിന്ന് ‘ബിജെപി ദേശീയ വക്താവ്’ എന്ന വിശേഷണം നീക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിച്ച വിദ്യാർഥികളോട് ക്ഷമ കാണിക്കണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ പരാമർശിച്ചുകൊണ്ടാണ്, “12 വർഷം കഴിഞ്ഞിട്ടും എങ്ങനെ ഒരു യഥാർഥ ഏകാധിപതിയാകണമെന്ന് അദ്ദേഹത്തിന് അറിയില്ല. അതിൽ അദ്ദേഹം പരാജയപ്പെട്ടു” എന്ന് ഷെഹ്‌സാദ് പൂനാവാല പരിഹാസരൂപേണ പറഞ്ഞത്.

ഒരു ഏകാധിപതിയെപ്പോലെ പെരുമാറുന്നതിനുപകരം പ്രതിഷേധിച്ച വിദ്യാർഥികളോട് ക്ഷമ കാണിക്കാനും അവരെ ശരിയായ വഴിയിലേക്ക് നയിക്കാനുമാണ് പ്രധാനമന്ത്രി സമൂഹത്തോടും പോലീസിനോടും ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യഥാർഥ ഏകാധിപത്യം എന്താണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയിൽ നിന്ന് പഠിക്കണമെന്ന് പറഞ്ഞ ഷെഹ്‌സാദ്, ഇന്ദിര ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും രാഷ്ട്രീയ പാരമ്പര്യത്തെയാണ് വിമർശനവിധേയമാക്കിയത്. കേരളത്തിലും കർണാടകത്തിലും സാമൂഹിക മാധ്യമ പോസ്റ്റുകളുടെയും പ്രതിഷേധങ്ങളുടെയും പേരിൽ കേസെടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിച്ചപ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിമർശകർക്കെതിരെ നടപടിയെടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. സമരങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതോടെയും സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയുമാണ് വിഷയം പുതിയ വഴിത്തിരിവിലെത്തിയത്. പ്രതിപക്ഷം പ്രധാനമന്ത്രിയെ “ഏകാധിപതി” എന്ന് വിശേഷിപ്പിക്കുന്നതിനെ പരിഹസിക്കാനായിരുന്നു തന്റെ പരാമർശമെന്ന് ഷെഹ്‌സാദ് പൂനാവാല വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer