സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുതിയ ലുക്കിൽ മോഹൻലാൽ; ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ ലുക്കിൽ പൊതുവേദിയിൽ എത്തി മോഹൻലാൽ. താടി ട്രിം ചെയ്ത് പുതിയ മേക്കോവറിലായിരുന്നു താരം എത്തിയത്. ബഹ്റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മറ്റ് പ്രമുഖർക്കൊപ്പം മോഹന്‍ലാലും എത്തിയത്. ഏറെക്കാലമായുള്ള താടി വളര്‍ത്തിയ ഗെറ്റപ്പ് മാറ്റിയാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പരിപാടി നടക്കുന്ന തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മിനിറ്റുകള്‍ക്കുള്ളിൽ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.മോഹന്‍ലാലിന്റെ അടുത്തതായി ചിത്രീകരണമാരംഭിക്കാൻ ഒരുങ്ങുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഈ ഗെറ്റപ്പിലാവും എത്തുകയെന്നാണ് പുറത്ത് വരുന്ന വിവരം.

2015 ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണിത്. ഹൃദയപൂര്‍വ്വം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, സം​ഗീത, സം​ഗീത് പ്രതാപ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ അത് നടന്നില്ല. തുടർന്ന് ഈ മാസം 10 ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് അനൗദ്യോ​ഗിക വിവരം. ചിത്രീകരണത്തിന് മുന്‍പ് പേര് തീരുമാനിക്കുന്ന അപൂര്‍വ്വം സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഹൃദയപൂര്‍വ്വം എന്ന ഈ ചിത്രം.

സത്യന്‍ അന്തിക്കാടിനൊപ്പം ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയ സോനു ടി പി ആണ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. സം​ഗീത സംവിധാനം ജസ്റ്റിൻ പ്രഭാകരൻ. കലാസംവിധാനം പ്രശാന്ത് മാധവ്. അതേസമയം മോഹന്‍ലാലിന്‍റെ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്‍. മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രവും തിയറ്ററുകളില്‍ എത്താനുണ്ട്.

Tags :

Recent News

Advertisement