കോഴിക്കോട് : കോഴിക്കോട് മൊകവൂർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടൊപ്പം തന്നെ ഗുരുവായൂർ ഏകാദശി പ്രമാണിച്ചും ഇന്ന് പ്രത്യേക പൂജകളും, ചടങ്ങുകളും നടക്കും.
കോഴിക്കോട് എരഞ്ഞിക്കലിലെ മൊകവൂർ ശ്രീ അയ്യപ്പക്ഷേത്രത്തിലാണ് ഇന്ന് മണ്ഡല മഹോത്സവത്തോടൊപ്പം തന്നെ ഗുരുവായൂർ ഏകാദശി പ്രമാണിച്ചും പ്രത്യേക പൂജകളും, ചടങ്ങുകളും, മറ്റ് പരിപാടികളും നടക്കുകയെന്ന് അധികൃതർ അറിയിച്ചു.
പുലർച്ചെ ഗണപതി ഹോമത്തോടെ തുടങ്ങുന്ന പ്രത്യേക ചടങ്ങുകളും പൂജകളും ദിവസം മുഴുവൻ നീളും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം കുമാരി നിവേദ്യ സുധീർ(നിയമ വിദ്യാർത്ഥിനി)-ന്റെ ‘ശ്രീമദ് ഭഗവദ് ഗീത നിത്യജീവിതത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം ഉണ്ടായിരിക്കും. തുടർന്ന് പ്രസാദ വിതരണവും ഉണ്ടാകും.




