Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാസപ്പടി കേസ്; എസ്എഫ്ഐഒ ഉറപ്പ് പാലിച്ചില്ല, കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മാസപ്പടിക്കേസിൽ സി.എം.ആർ.എൽ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിനോട് ചോദ്യങ്ങളുതിർത്ത് ഡൽഹി ഹൈകോടതി. കുറ്റപത്രം നൽകില്ലെന്ന് ഡൽഹി ഹൈകോടതിയിൽ നൽകിയ ഉറപ്പ് എന്തുകൊണ്ട് എസ്.എഫ്.ഐ.ഒ പാലിച്ചില്ലെന്ന് കോടതി ചോദിച്ചു.

മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എൽ നൽകി ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണം തുടരുമെങ്കിലും, അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് എസ്എഫ്ഐഒ ഉറപ്പ് നൽകിയിരുന്നു എന്ന് ജസ്റ്റിസ് സുബ്രമണ്യ പ്രസാദ് പറഞ്ഞു.

ഉറപ്പുകൾ രേഖാമൂലം ആയിരിക്കണം എന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. എന്നാൽ ചിലപ്പോൾ അഭിഭാഷകർ നൽകുന്ന ഉറപ്പുകൾ കോടതികൾ മുഖവിലയ്ക്ക് എടുക്കാറുണ്ട് എന്ന് ഹൈക്കോടതി. എന്ത് കൊണ്ടാണ് എസ്എഫ്ഐഒ ഉറപ്പ് പാലിക്കാത്തത് എന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി സുബ്രമണ്യം പ്രസാദ് ചോദിച്ചു.

Greeshma Celine Benny

Advertisement
WhiteswanTV Footer