സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓണക്കാലത്ത് കൂടുതല്‍ അരി: കേരളത്തിന്റെ ആവശ്യത്തിന് നേരെ കേന്ദ്രം മുഖം തിരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കാലത്തു കൂടുതല്‍ അരി അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു കാര്‍ഡിന് 5 കിലോഗ്രാം അരി അധികമായി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ നിലവിലുള്ള സംവിധാനത്തില്‍ മാറ്റംവരുത്തി, കേരളത്തിന്റെ ആവശ്യം മാത്രമായി പ്രത്യേകം പരിഗണിക്കാനാകില്ലെന്നു കേന്ദ്രമറിയിക്കുകയായിരുന്നു. ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. മുന്‍പുണ്ടായിരുന്ന ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല.

അതേസമയം, ഒക്ടോബറില്‍ നടക്കുന്ന സംസ്ഥാന പൊതുഭരണവകുപ്പിന്റെ 60ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാമെന്ന് പ്രഹ്ലാദ് ജോഷി ഉറപ്പുനല്‍കി.കേന്ദ്രത്തില്‍നിന്നു കൂടിയ വിലയ്ക്ക് അരിവാങ്ങുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു തീരുമാനിക്കും. ഓണവിപണിയില്‍ അരിവില പിടിച്ചുനിര്‍ത്തുന്നതിനുള്ള നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളിലെ ഇപോസ് മെഷീന്റെ സാങ്കേതിക നവീകരണത്തിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേരളത്തിനനുവദിച്ച 5676 കിലോലീറ്റര്‍ മണ്ണെണ്ണ ഏറ്റെടുക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കണമെന്ന ആവശ്യം കേന്ദ്ര പെട്രോളിയം മന്ത്രി അംഗീകരിച്ചെന്നും മന്ത്രി പറഞ്ഞു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.