സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എംയുപിഎസ് ചീരാൻകടപ്പുറം സ്കൂളിൽ സ്പെഷ്യൽ യൂണിഫോം വിതരണം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ജിഎംയുപിഎസ് ചീരാൻകടപ്പുറം സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ യൂണിഫോം വിതരണോദ്ഘാടനം നടന്നു. താനൂർ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫർസാന ഫൈറൂസ് വിതരണോദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ അവരുടെ കലാ-കായിക മികവുകൾക്കും സ്കൂൾ നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.

സ്കൂൾ പി.ടി.എ. പ്രസിഡന്റ് പി. കെ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക സി. ആർ. ബിന്ദു സ്വാഗതം ചെയ്തു. വാർഡ് കൗൺസിലർ കെ. സലാം മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ എം.പി.ടി.എ. പ്രസിഡന്റ് ലൈല എം. പി., എസ്.എസ്.ജി. ചെയർമാൻ വൈ. പി. യൂനസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്ത ചടങ്ങിന് രമ്യ ടീച്ചർ നന്ദി രേഖപ്പെടുത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.