മലപ്പുറം: നഷ്ടപ്പെട്ട 10 വർഷങ്ങളെ വീണ്ടെടുക്കാമുസ്ലിംൻ എന്ന പ്രമേയവുമായി താനൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന ജനകീയ വിചാരണ യാത്രക്ക് താനാളൂർ പഞ്ചായത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.ഇടതു സർക്കാരിന്റെ അഴിമതിയെയും, താനൂർ മണ്ഡലത്തിലെ വികസന മുരടിപ്പിനുമെതിരെയും ശക്തമായ പ്രതിഷേധമാണ് എങ്ങും ഉയർരുന്നത്. ശബരിമല കൊള്ള,അഴിമതി, വില കയറ്റം,സ്ത്രീ വിരുദ്ധ നിലപാട്, ആർ.എസ്.എസുമായുള്ള സി.പി.എം ബാന്ധവും , ഇടതു സർക്കാർ വെള്ളാപള്ളി അവിഹിത ബന്ധം,കൂടാതെ താനൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതി നടപ്പിലാകുന്നതിൽ വർഷങ്ങളായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിനെതിരെയും പ്രതിഷേധമുയർന്നു.
മൂന്നാം ദിനമായ ഇന്നലെ താനാളൂർ പട്ടരുപ്പറമ്പിൽ നിന്നും ആരംഭിച്ച യാത്ര മുസ്‌ലിം ലീഗ് നേതാവും കാരണവരുമായ ആർ. കെ.ഖാസിം പതാക ഫ്ലാഗോഫ് ചെയ്തു, ജാഥ ക്യാപ്റ്റൻ കെ.എൻ. മുത്തുക്കോയ തങ്ങൾ പതാക ഏറ്റുവാങ്ങി,താനാളൂരിൽ നടന്ന സമാപന സമ്മേളനം മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ: ഷിബു മീരാൻ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ : പി പി ഹാരിഫ്, വൈസ് ക്യാപ്റ്റന്മാരായ എം പി അഷ്‌റഫ് നൂഹ് കരിങ്കപ്പാറ, ജാഥ മാനേജർ കെ സി ബാവ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ അഡ്വ : പി പി റഹൂഫ്, ടി പി എം അബ്ദുൽ കരീം, ടി പി റസാഖ്, യൂസഫ് കല്ലേരി, ബി.സൈദലവി ഹാജി, ഐ.അഷ്‌റഫ്,കെ.വി. മൊയ്‌ദീൻ കുട്ടി, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.നൗഷാദ്, ടി. പി. എം മുഹ്സിൻ ബാബു, മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എ.പി.സൈദലവി, ജനറൽ സെക്രട്ടറി കെ. ഉവൈസ്, ട്രഷറർ ടി.നിയാസ്, വി.കെ. എ ജലീൽ, എം. എസ്. എഫ് ജില്ലാ ട്രഷറർ കെ. എൻ ഹക്കീം തങ്ങൾ, പി.അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാഹിന നിയാസി, എ.എം. യൂസഫ്, സൈദലവി തൊട്ടിയിൽ, സമീർ ചിന്നൻ, എം. എസ്. എഫ് മണ്ഡലം പ്രസിഡന്റ് ജാഫർ ചാഞ്ചേരി, പി. അയ്യൂബ്,വൈ. സൽമാൻ, വി.പി. ഗഫൂർ, യൂ.നാസർ മാസ്റ്റർ, ആരിഫ്, മുഫീദ്, റിൻഷാദ് വി ഫുഹാദ്,ബഷീർ പാലപ്പെട്ടി, ശിഹാബ് അപ്പത്തിൽ, ജംഷീറലി മീനടത്തൂർ ജാഥയെ അനുഗമിച്ചു.




