കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായി ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ.മുനീര്‍ ആശുപത്രി വിട്ടു. എം.കെ.മുനീര്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. തന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും, ഓരോരുത്തരുടെയും പ്രാര്‍ഥനകള്‍ ഒരു കവചം പോലെ തന്നെ പൊതിഞ്ഞു നിന്നുവെന്ന് മുനീര്‍ പറയുന്നു. ആശുപത്രിയുടെ വാതിലുകള്‍ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഒരു ജനത തന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിര്‍വചനീയമായ കടപ്പാട് അറിയിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു.






