സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മുത്തൂറ്റ് ഫിനാന്‍സിന് ചരിത്രനേട്ടം: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 7,048 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു

കൊച്ചി: കേരളം ആസ്ഥാനമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയുമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 7,048 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 3,693 കോടി രൂപയെ അപേക്ഷിച്ച് 91 ശതമാനം വര്‍ധനവാണ് കമ്പനി കൈവരിച്ചിട്ടുള്ളത്.

മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ്പാ ആസ്തികള്‍ 48 ശതമാനം വാര്‍ഷിക വര്‍ദ്ധനവോടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലായ 1,64,720 കോടി രൂപയിലെത്തി. സംയോജിത ലാഭം എക്കാലത്തെയും ഉയര്‍ന്ന നിലയിലായ 7209 കോടി രൂപയിലെത്തി. 84 ശതമാനം വാര്‍ഷിക വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം വായ്പകള്‍ 51 ശതമാനം വര്‍ധനവോടെ 1,47,552 കോടി രൂപയിലെത്തി. സ്വര്‍ണ്ണ പണയ വായ്പകള്‍ 50 ശതമാനം വര്‍ധിച്ചു 1,39,658 കോടി രൂപയിലെത്തി. കമ്പനി ലോക്കറില്‍ ഈടായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണത്തിന്‍റെ മൂല്യം 2,50,100 കോടിയിലെത്തിയതായും 2025 ഡിസംബര്‍ 31ല്‍ അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

തങ്ങള്‍ കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളുടെ കാര്യത്തില്‍ 1,64,000 കോടി രൂപ എന്ന നിര്‍ണായകമായ ഒരു നാഴികക്കല്ലു കടന്ന മികച്ച പ്രകടനമായിരുന്നു എന്ന് സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. ആഭ്യന്തര സാമ്പത്തിക പശ്ചാത്തലങ്ങളുടെ പിന്തുണ, കേന്ദ്ര ബജറ്റ് നല്‍കിയ മികച്ച ആത്മവിശ്വാസം റിസര്‍വ് ബാങ്കിന്‍റെ നയങ്ങള്‍ തുടങ്ങിയവ ഈ നിര്‍ണായക വളര്‍ച്ചയ്ക്ക് സഹായകമായി.

ഇവയ്ക്ക് പുറമെ ജിഎസ്ടി നിരക്കു കുറക്കല്‍ ഉപഭോഗത്തെ പിന്തുണക്കുന്നതില്‍ നിര്‍ണായക പങ്കാണു വഹിച്ചത്. 7500-ല്‍ ഏറെ ശാഖകളിലൂടെയുള്ള 50,000-ത്തില്‍ ഏറെ പ്രതിബദ്ധരായ ജീവനക്കാരുടെ സേവനം സുസ്ഥിരമായ പ്രകടനത്തിനു പിന്‍ബലമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ അറ്റാദായം ചരിത്രത്തിലെ മികച്ച വളര്‍ച്ചയായ 50,065 കോടി രൂപയിലെത്തിയതായി പ്രവര്‍ത്തന ഫലത്തെ കുറിച്ചു സംസാരിച്ച മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മുഖ്യ മേഖലയായ സ്വര്‍ണ പണയത്തിലുള്ള 50 ശതമാനമെന്ന മികച്ച വളര്‍ച്ച ഇതിന് കരുത്തേകി. കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ സ്വര്‍ണ പണയ വായ്പകള്‍ 36,702 കോടി രൂപ വര്‍ധിച്ച് 1,39,658 കോടി രൂപയെന്ന പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

സ്വര്‍ണ പണയ വായ്പകള്‍ക്ക്, പ്രത്യേകിച്ച് ഉല്‍സവ കാലങ്ങളിലുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍ഡ് ഈ വര്‍ധനവിനു പിന്തുണയേകി. ഏറെ സൗകര്യപ്രദമായ, വിശ്വസനീയമായ, സുരക്ഷിത വായ്പാ സേവനമായി സ്വര്‍ണ പണയത്തെ സ്വീകരിക്കുന്നതിലുള്ള വര്‍ധനവാണ് ഈ വിജയത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement