സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വരുന്നു മുട്ടന്‍ പണി; ഡ്രൈവിങ് ലൈസന്‍സില്‍ വലിയ മാറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ ഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമത വരുത്തുന്നതിനുമായി വിദേശ രാജ്യങ്ങളിലേതിന് സമാനമായി പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റോഡ് സുരക്ഷയുടെ ആവശ്യകത ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത കോണ്‍ക്ലേവ് ഫോര്‍ റോഡ് സേഫ്റ്റിയില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

ഓരോ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഓരോ പോയിന്റ് വീതം നഷ്ടമാകും. നിശ്ചിത പരിധിക്ക് മുകളില്‍ പോയിന്റുകള്‍ നഷ്ടമായാല്‍ ആറ് മാസത്തേക്ക് ഈ ലൈസന്‍സ് റദ്ദാക്കാന്‍ കഴിയും. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങള്‍ തടയാന്‍ ഈ നിര്‍ദേശം സഹായിക്കുമെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement