തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്ത ‘അഖണ്ഡ 2: താണ്ഡവം’ ടീസര്‍ പുറത്ത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുന്‍ ചിത്രമായ ‘അഖണ്ഡ’യുടെ തുടര്‍ച്ച ആയാണ് അവതരിപ്പിക്കുന്നത്.
14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്ലര് നേരത്തെ പുറത്തു വരികയും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഇമോഷനും ഉള്‍പ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയ്ലറും ടീസറും നേരത്തെ പുറത്തു വന്ന ബ്ലാസ്റ്റിംഗ് റോര്‍ വീഡിയോയും കാണിച്ചു തരുന്നത്.
ആക്ഷന്‍, ഡ്രാമ എന്നിവക്കു ഒപ്പം സനാതന ഹിന്ദു ധര്‍മ്മവുമായി ബന്ധപ്പെട്ട കഥാ സന്ദര്‍ഭങ്ങള്‍ കൂടി ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗമാണെന്നും ഇവ കാണിച്ചു തരുന്നുണ്ട്.
രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ ആണ് ഈ ചിത്രത്തില്‍ നന്ദമൂരി ബാലകൃഷ്ണ എത്തുന്നത്. അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗുകളും ഗംഭീര ആക്ഷനും ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ഇപ്പോള്‍ പുറത്തു വന്ന ടീസറും സൂചന നല്കുന്നു.
ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്ണയുടെ പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ട്. മലയാളി താരം സംയുക്ത മേനോന് ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി.
ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്ര, കബീര്‍ സിങ്, അച്ച്യുത് കുമാര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.
രചന, സംവിധാനം- ബോയപതി ശ്രീനു, നിര്‍മ്മാതാക്കള്‍- രാം അചന്ത, ഗോപി അചന്ത, ബാനര്‍- 14 റീല്‍സ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമന് എസ്, എഡിറ്റര്‍- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മണ്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.






