ന്യൂഡൽഹി: രാഷ്ട്രം മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആചരിക്കുന്നു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ശുചിത്വ ക്യാമ്പയിനുകളും സാമൂഹ്യ സേവന പരിപാടികളും സംഘടിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് രാവിലെ രാജ്ഘട്ടിൽ പോയി പുഷ്പാർച്ചന നടത്തി.
ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങി ദേശിയ ഉത്പാദനത്തിന് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മദിനം ലോകമെമ്പാടും അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കപ്പെടുന്നുണ്ട്. സംസ്ഥാന തലത്തിലും വിപുലമായ അനുസ്മരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.






