Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയപാത 183 വികസനം; കൺസൾട്ടൻസി പഠനം ജനുവരിയിൽ, കോട്ടയം- കൊച്ചി എലിവേറ്റഡ് ഹൈവേ പരിഗണനയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം ജില്ലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദേശീയപാത 183-ന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തീരുമാനിച്ചു. ചെങ്ങന്നൂർ മുതൽ മുണ്ടക്കയം വരെയുള്ള ഭാഗം ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ വീതികൂട്ടി വികസിപ്പിക്കുന്നതിനായി ദേശീയപാതാ അതോറിറ്റി നിയമിച്ച പുതിയ കൺസൾട്ടൻസി ജനുവരിയിൽ പഠനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കോട്ടയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് ഘട്ടങ്ങളിലായാണ് പാതയുടെ നവീകരണം വിഭാവനം ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ മുതൽ കോട്ടയം ഐഡാ ജംഗ്ഷൻ വരെയുള്ള ഒന്നാം ഭാഗം, ഐഡാ ജംഗ്ഷൻ മുതൽ കെ.കെ. റോഡിലെ ചെങ്കൽപള്ളി വരെയുള്ള രണ്ടാം ഭാഗം, ചെങ്കൽപള്ളി മുതൽ മുണ്ടക്കയം വരെയുള്ള മൂന്നാം ഭാഗം എന്നിങ്ങനെയാണ് പഠനം നടക്കുക.

കോട്ടയം നഗരത്തിലെയും എം.സി. റോഡിലെയും തിരക്ക് ഒഴിവാക്കുന്നതിനായി നാട്ടകം മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് മണ്ണാത്തിപ്പാറയിൽ അവസാനിക്കുന്ന പുതിയ ബൈപാസിനെക്കുറിച്ചും കൺസൾട്ടൻസി പഠനം നടത്തും. പഠനറിപ്പോർട്ട് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുൻകാലങ്ങളിലുണ്ടായതുപോലെയുള്ള അനിശ്ചിതത്വം പദ്ധതിയിൽ ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.

കൂടാതെ, കോട്ടയത്തെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന പുതിയ എലിവേറ്റഡ് ഹൈവേ (ഉയരപ്പാത) നിർമ്മാണത്തെക്കുറിച്ചും കേന്ദ്ര സർക്കാർ പഠനം നടത്തും. ദേശീയപാത 183-നെയും 66-നെയും ബന്ധിപ്പിച്ചുകൊണ്ട് മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് കുമരകം, വെച്ചൂർ, വൈക്കം വഴി തൃപ്പൂണിത്തുറ എറണാകുളം ബൈപാസിൽ എത്തുന്ന രീതിയിലാണ് ഈ പാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ കോട്ടയത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയും. ഉന്നത ഉദ്യോഗസ്ഥരും ദേശീയപാതാ വിഭാഗം എഞ്ചിനീയർമാരും പങ്കെടുത്ത ചർച്ചയിലാണ് നിർണ്ണായകമായ ഈ തീരുമാനങ്ങൾ ഉണ്ടായത്.

Tags :

Recent News

Advertisement
WhiteswanTV Footer