Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയപാത നിർമാണം; ലക്ഷ്യമിട്ടതിനെക്കാൾ 15% അധികം പൂർത്തിയാക്കിയെന്ന് അധികൃതർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ദേശീയപാത നിർമാണത്തിൽ ചില മേഖലകളിൽ മെല്ലെപ്പോക്ക് ഉണ്ടായെങ്കിലും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ പുരോഗതി കൈവരിച്ചതായി ദേശീയപാത അതോറിറ്റി (NHAI) അറിയിച്ചു.

2024–25 സാമ്പത്തിക വർഷത്തിൽ 5614 കിലോമീറ്റർ ദേശീയപാത നിർമാണമാണ് പൂർത്തിയാക്കിയത്. മൊത്തം ചെലവ് ഏകദേശം 2,50,000 കോടി രൂപയായി. എന്നാൽ 2025–26ൽ പൂർത്തിയായത് 5313 കിലോമീറ്ററാണ്, ചെലവ് 2,44,362 കോടി രൂപയായി കുറഞ്ഞു. അധികൃതരുടെ വിശദീകരണപ്രകാരം 4640 കിലോമീറ്റർ നിർമാണം ലക്ഷ്യമിട്ടിരുന്നിടത്ത് 5313 കിലോമീറ്റർ പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതിലൂടെ ലക്ഷ്യത്തേക്കാൾ 15 ശതമാനം അധിക നേട്ടമുണ്ടായതായി അവർ പറയുന്നു. ഇതിൽ കേരളത്തിലെ ദേശീയപാത 66യിലെ പൂർത്തിയായ ഭാഗങ്ങളും ഉൾപ്പെടുന്നു.

ബജറ്റ് വിഹിതം കുറവായിരുന്നെങ്കിലും പദ്ധതിക്കായി 2.5 ശതമാനം അധിക തുക വിനിയോഗിച്ചതായും അധികൃതർ അറിയിച്ചു. അധികമായി വേണ്ടിവന്ന 5978 കോടി രൂപ ദേശീയപാത അതോറിറ്റി തന്നെ കണ്ടെത്തിയതാണെന്നും വിശദീകരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ 2022–23ൽ 1,73,000 കോടി രൂപയും 2023–24ൽ 2,07,000 കോടി രൂപയും ദേശീയപാത നിർമാണത്തിനായി ചെലവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ചെലവിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പദ്ധതി വിഹിതത്തിൽ ക്രമാനുഗത വളർച്ച തുടരുന്നതിനിടെയിലാണ് ഈ മാറ്റം സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer