Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവ്യ നായർക്ക് സൈബർ ബുള്ളിങ്ങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിൽ ഏറെ ആരാധകരുള്ള നടിയാണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നയാളാണ് നവ്യ. ഒരിടവേളക്ക് ശേഷം ഒരുത്തി എന്ന മലയാള സിനിമയിലൂടയാണ് താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. ഒരുത്തിക്ക് ശേഷം കൂടുതൽ സിനിമകളൊന്നും നടി ചെയ്തിട്ടില്ല. നർത്തകി കൂടിയായ നവ്യ ഇപ്പോൾ നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വന്തമായി നൃത്ത സ്ഥാപനം തുടങ്ങിയ നവ്യ നിരവധി വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നുണ്ട്. നൃത്ത വേദികളിലും താരം സജീവമാണ്. നവ്യയുടെ നൃത്ത വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും സജീവമായി തന്നെ നവ്യ ഇടപെടാറുണ്ട്. തന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ലുക്കിലുള്ള നിരവധി ഫോട്ടോകൽ താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. ജീവിതത്തിലെ രസകരമായ നിമിഷങ്ങളും കുടുംബത്തിനൊപ്പമുള്ള സന്തോഷങ്ങളും യാത്രകളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടി പങ്കുവെച്ചൊരു വീഡിയോ ആണ് വൈറലാകുന്നത്.

‘‘നിങ്ങൾക്കു ഇഷ്ടമുള്ള വേഷം ധരിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. പക്ഷേ എനിക്ക് ഈ വസ്ത്രം നിങ്ങൾക്കു ചേരുന്നതായി തോന്നുന്നില്ല. താങ്കളെ അധികം ഇങ്ങനെയൊന്നും കാണാത്തതു കൊണ്ടായിരിക്കാം. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.’’–ഇങ്ങനെയായിരുന്നു ഒരു സ്ത്രീയുടെ കമന്റ്.

‘‘മോട്ടിവേഷൻ മാത്രം പോരാ ചേച്ചി. ആ പറയുന്ന ആളിന് അർഹത ഉണ്ടൊന്നും കൂടി നോക്കണം.. ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. ഇപ്പോൾ ചേച്ചിയുടെ വസ്ത്രം ചേച്ചിക്കു ചേരുന്നില്ല. ഇത് നമ്മുടെ കൊച്ചു കേരളമാണ്. ചേച്ചിയെ പോലുള്ള ഒരു ആർടിസ്റ്റ്, എപ്പോഴും ഞങ്ങൾക്ക് മാതൃക ആകേണ്ടതാണ്.’’–ഇതായിരുന്നു മറ്റൊരു കമന്റ്.

നടിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവർക്ക് ശക്തമായ മറുപടിയാണ് അവരുടെ ആരാധകർ നൽകുന്നത്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ഇടപെടുന്നത് ശരിയല്ലെന്ന് ഒരാൾ കുറിച്ചു. ‘‘ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി അഭിപ്രായം പറയുന്നത് ശരിയല്ല. നവ്യ ഏത് ഡ്രസ്സ് ധരിക്കണം, എന്തു ഭക്ഷണം കഴിക്കണം, എങ്ങനെ നടക്കണം അവരുടെ വ്യക്തിപരമായ അവകാശങ്ങൾ അല്ലേ. അവർക്ക് ശരിയെന്നു തോന്നുന്നത് അവർക്ക് ചെയ്യാം. നമ്മൾ ആരുമല്ലല്ലോ അവരുടെ കുടുംബം സംരക്ഷിക്കുന്നത്. പിന്നെയെന്തിനാ ആവശ്യമില്ലാത്ത ഈ ഒരു അസൂയ. നവ്യ നല്ല നടിയാണ്, നല്ല ക്യാരക്ടറാണ് നമ്മൾക്ക് അത് നോക്കിയാൽ പോരെ’’, കമന്റിൽ പറഞ്ഞു.

നവ്യയുടെ രണ്ടാം വരവിലെ ബോൾഡ് ലുക്കിനെ പുകഴ്ത്തുന്നവരും കുറവല്ല. ഇപ്പോഴും താരം അതീവ സുന്ദരിയാണെന്നും മലയാളത്തിൽ മുൻനിര നായികയായി നവ്യ വീണ്ടും തിരിച്ചെത്തുമെന്നും ആരാധകർ പറയുന്നു.

Recent News

Advertisement
WhiteswanTV Footer