പാലക്കാട്: നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (സിടിസിആർഐ) വികസിപ്പിച്ചെടുത്ത ഉൽപ്പാദനക്ഷമതയേറിയതും പോഷകസമൃദ്ധവുമായ വിവിധയിനം കിഴങ്ങുവർഗ്ഗങ്ങൾ കൃഷിയിറക്കുന്നതോടെ ജില്ലയിലെ കിഴങ്ങുവിള കൃഷിക്ക് പുതിയ ഉണർവ്. നെല്ലിയാമ്പതിയിലെ അനുകൂല കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും പ്രയോജനപ്പെടുത്തി ശാസ്ത്രീയ രീതിയിലാണ് കൃഷി നടത്തുന്നത്.മധുരക്കിഴങ്ങ് വിഭാഗത്തിൽ മികച്ച വിളവ് നൽകുന്ന ശ്രീ ഭദ്ര, ശ്രീ കനക എന്നീ ഇനങ്ങൾക്കൊപ്പം ഭൂ കൃഷ്ണ, ഭൂ അരുണിമ, ഭൂ സോന എന്നീ പോഷകസമൃദ്ധ ഇനങ്ങളും ഫാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കപ്പ വിഭാഗത്തിൽ ശ്രീ പവിത്ര, ശ്രീ മന്ന, ശ്രീ രക്ഷ, ശ്രീ അന്ന എന്നീ ഇനങ്ങളും, കൂവ വിഭാഗത്തിൽപ്പെട്ട ശ്രീ ആദ്യ എന്ന ഇനവും കൃഷി ചെയ്യും.ഫാമിൽ നിന്നു ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിച്ച് വരുംകാലങ്ങളിൽ കർഷകർക്ക് ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ കിഴങ്ങുവിള കൃഷിയിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും, കർഷകരുടെ വരുമാനം ഉയർത്താനും, കാർഷിക മേഖലയിൽ ദീർഘകാല വികസനം സാധ്യമാക്കാനും കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മുന്നേറ്റംപാലക്കാട്:നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (സിടിസിആർഐ) വികസിപ്പിച്ചെടുത്ത ഉൽപ്പാദനക്ഷമതയേറിയതും പോഷകസമൃദ്ധവുമായ വിവിധയിനം കിഴങ്ങുവർഗ്ഗങ്ങൾ കൃഷിയിറക്കുന്നതോടെ ജില്ലയിലെ കിഴങ്ങുവിള കൃഷിക്ക് പുതിയ ഉണർവ്. നെല്ലിയാമ്പതിയിലെ അനുകൂല കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും പ്രയോജനപ്പെടുത്തി ശാസ്ത്രീയ രീതിയിലാണ് കൃഷി നടത്തുന്നത്.മധുരക്കിഴങ്ങ് വിഭാഗത്തിൽ മികച്ച വിളവ് നൽകുന്ന ശ്രീ ഭദ്ര, ശ്രീ കനക എന്നീ ഇനങ്ങൾക്കൊപ്പം ഭൂ കൃഷ്ണ, ഭൂ അരുണിമ, ഭൂ സോന എന്നീ പോഷകസമൃദ്ധ ഇനങ്ങളും ഫാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.