കോഴിക്കോട്: ദുബൈ ഇമാറാത്തിലെ വാഴക്കാടൻ പ്രവാസികളുടെ കൂട്ടായ്മയായ വാപ (VAPA) അസോസിയേഷൻ 2025–2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഒ.പി. ജബ്ബാർ മുണ്ടുമുഴിയെ പ്രസിഡന്റായും, സി.കെ. മൻസൂർ വാഴക്കാടിനെ ജനറൽ സെക്രട്ടറിയായും, സി.കെ.സി. റഫീഖിനെ ട്രഷററായും തിരഞ്ഞെടുത്തു. സലാം അയങ്കുടി ജനറൽ കൺവീനറായാണ് പുതിയ കമ്മിറ്റിയിൽ ചുമതലയേറ്റത്.
ലബീബ് അൽ ബർഷ ചെയർമാനായും, അമീൻ പൂവ്വാടി കൺവീനറായും വാപ സ്പോർട്സ് വിംഗും രൂപീകരിച്ചു. റഹ്മാൻ കുറുങ്ങോട്ടിൽ, ഷെഫിൻ വട്ടപ്പാറ എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. സുകുമാരൻ (ആർട്സ്), റസാഖ് മേലുവീട്ടിൽ, സുബൈർ പണിക്കരപുറായ, അജ്മൽ എക്സൽ, റെജിനാദ് മുണ്ടുമുഴി എന്നിവർ സെക്രട്ടറിമാരായി ചുമതലയേറ്റപ്പോൾ, റിയാസ് എളമരത്തെ മീഡിയ കൺവീനറായി തിരഞ്ഞെടുത്തു.
അജ്‌മാൻ ഹസ്സൂൺ ബിസിനസ് ഹബ്ബിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുൻ വാപ അധ്യക്ഷൻ ഹസ്സൂൺ മുസ്തഫ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.










