സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വമ്പന്‍ ലൈനപ്പുമായി നിവിന്‍ പോളി; ജന്മദിനം ആഘോഷമാക്കാന്‍ ആരാധകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒക്‌റ്റോബര്‍ പതിനൊന്നിന് മലയാളത്തിന്റെ പ്രീയപ്പെട്ട താരം നിവിന്‍ പോളി ജന്മദിനം ആഘോഷിക്കുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ അദ്ദേഹത്തിന്റെ വമ്പന്‍ ലൈനപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് ഇനി വരുന്നതെന്ന ഉറപ്പ് നല്‍കുന്ന, വരാനിരിക്കുന്ന വര്‍ഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വൈവിധ്യമാര്‍ന്ന ഒരു ലൈനപ്പിന്റെ അപ്ഡേറ്റുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

അപ്ഡേറ്റുകള്‍ ഒട്ടേറെയുണ്ടെങ്കിലും പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് നിവിന്‍ പോളിയുടെ ക്രിസ്മസ് റിലീസായി എത്താനൊരുങ്ങുന്ന ‘സര്‍വം മായ’ എന്ന ചിത്രത്തിന്റെ വിവരങ്ങളാണ്. ഹൊറര്‍ കോമഡി ആയി ഒരുങ്ങുന്ന ഈ ഫണ്‍ ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രത്തിലൂടെ ഒരു ചെറിയ ഇടവേളക്ക് ശേഷം അജു വര്‍ഗീസിനൊപ്പം സ്‌ക്രീനില്‍ ഒന്നിക്കുകയാണ് നിവിന്‍ പോളി. അഖില്‍ സത്യന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇത് കൂടാതെ പ്രേമലു ടീമിന്റെ റൊമാന്റിക് കോമഡിയായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രവും പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. മമിതാ ബൈജുവാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്.

അരുണ്‍ വര്‍മ്മ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമായ ബേബി ഗേളില്‍ ഒരു നടനെന്ന നിലയില്‍ തന്റെ തീവ്രമായ പ്രകടനം ആണ് നിവിന്‍ വാഗ്ദാനം ചെയ്യുന്നത്. ചിത്രം നവംബറില്‍ തീയേറ്ററുകളിലെത്തും. തമിഴിലും തന്നെ ശ്രദ്ധേമായ സാന്നിധ്യം തെളിയിക്കാനൊരുങ്ങുന്ന നിവിന്റെ, റാം ഒരുക്കിയ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘യേഴു കടല്‍ യേഴു മലൈ’ വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. 2026 ല്‍ തമിഴ് ചിത്രമായ ബെന്‍സില്‍ ‘വാള്‍ട്ടര്‍’ എന്ന വില്ലന്‍ വേഷം ചെയ്ത് കൊണ്ട് അദ്ദേഹം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്കും പ്രവേശിക്കും.ഇപ്പോള്‍ ഗോകുലം മൂവീസ് നിര്‍മ്മിച്ച് ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലാണ് നിവിന്‍ അഭിനയിക്കുന്നത്.

ബിഗ് സ്‌ക്രീനിനു പുറമെ ‘ഫാര്‍മ’ എന്ന ത്രില്ലിംഗ് മെഡിക്കല്‍ ഡ്രാമ വെബ് സീരീസിലൂടെ ഡിജിറ്റല്‍ അരങ്ങേറ്റവും കുറിക്കുകയാണ് നിവിന്‍. അഭിനേതാവ് എന്നതിലുപരി, പാന്‍-ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രമായ ‘മള്‍ട്ടിവേഴ്‌സ് മന്മധന്‍’, നയന്‍താര അഭിനയിച്ച ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ തുടങ്ങിയ വമ്പന്‍ പ്രൊജെക്ടുകള്‍ക്ക് നിര്‍മ്മാതാവ് എന്ന നിലയില്‍ കൂടി പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പിന്തുണ നല്‍കുന്നു.

ധീരമായ പുതിയ വെല്ലുവിളികളിലൂടെ, താനെന്ന നടന്‍ ആഘോഷിക്കപ്പെടുന്ന സിനിമാ വിഭാഗങ്ങളെ കൃതമായി ബാലന്‍സ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിവിന്‍ പോളി. അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം, ഈ ജന്മദിനം സിനിമകളെ ഉത്സവമാക്കുന്ന ആവേശകരമായ ഒരു തുടക്കത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.