ആവശ്യമായ ചേരുവകള്‍
ചിക്കന്‍
ഗരം മസാല – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
മുളക് പൊടി – 1 ടേബിള്‍സ്പൂണ്‍
കശ്മീരി മുളക് പൊടി – 1 ടേബിള്‍സ്പൂണ്‍
എണ്ണ – 1 ടീസ്പൂണ്‍
സിലിക്കണ്‍ ഷീറ്റ് (എയര്‍ ഫ്രയര്‍ ചെയ്യാന്‍)
തയ്യാറാക്കുന്നത് ഇങ്ങനെ
ആദ്യം ചിക്കന്‍ മസാല പുരട്ടി മാറ്റിവയ്ക്കണം. ഇതിനായി ചിക്കന്‍ കഷ്ണങ്ങളാക്കി, അതിലേക്ക് ഗരം മസാല, കുരുമുളക് പൊടി, മുളക് പൊടി, കശ്മീരി മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് മാറ്റിവയ്ക്കാം. വെറും ഒരു ടീസ്പൂണ്‍ എണ്ണ മാത്രം മതി ചിക്കന്‍ ഫ്രൈ ചെയ്യാന്‍. എയര്‍ ഫ്രയറില്‍ വെക്കുമ്പോള്‍ സിലിക്കണ്‍ ഷീറ്റില്‍ ചിക്കന്‍ വയ്ക്കാം. ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം ഫ്രൈ ചെയ്യാം. ചിക്കന്‍ ചെറിയ കഷ്ണങ്ങളായാണ് ഫ്രൈ ചെയ്യുന്നതെങ്കില്‍ 190°C-ല്‍ 9 മുതല്‍ 10 മിനിറ്റ് വരെ ഫ്രൈ ചെയ്യാം. ആദ്യത്തെ 5-6 മിനിറ്റ് ഒരു വശം വേവിക്കാം. പിന്നീട് മറിച്ചിട്ട് 3-4 മിനിറ്റ് കൂടി വേവിക്കാം. ചിക്കന്‍ കഷ്ണങ്ങള്‍ക്ക് ഏകദേശം 10 മിനിറ്റും മുഴുവന്‍ കോഴിയാണെങ്കില്‍ 30 മുതല്‍ 35 മിനിറ്റു വരെ കുക്ക് ചെയ്യേണ്ടിവരും. ചെറിയ മാറ്റങ്ങള്‍ വരാം.






