ന്യൂയോര്‍ക്ക്: പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്നതിന് പകരം പണം നല്‍കി ഉപയോഗിക്കാവുന്ന വാട്‌സാപ്പ് പ്ലസ് എന്ന ഫീച്ചറാണ് മെറ്റ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ബേസിക് ഫീച്ചറുകള്‍ സൗജന്യമായിട്ട് തന്നെ ലഭിക്കും.
സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് ആപ്പ് ഇന്റര്‍ഫേസിന്റെ രൂപം മാറ്റാനും ചാറ്റുകളില്‍ സ്വന്തമായി ഫീച്ചറുകള്‍ ചേര്‍ക്കാനും സാധിക്കും. ആപ്പ് ഉപയോഗിക്കാന്‍ എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിനാണ് പുതിയ നീക്കം. ചാറ്റിങ് പോലുള്ളവ പഴയത് പോലെ തുടരും. ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ തീം മാറ്റാനും, നിറങ്ങള്‍ ക്രമീകരിക്കാനും, 14 വ്യത്യസ്ത ആപ്പ് ഐക്കണുകള്‍ തെരഞ്ഞെടുക്കാനും കഴിയും. ഈ മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാറ്റാന്‍ സഹായിക്കും. വാട്‌സ്ആപ്പ് പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രം ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് റിങ്‌ടോണുകളും കൊണ്ടുവരുന്നുണ്ട്.





