തിരുവനന്തപുരം: എസ് എന്‍ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍ എസ് എസ് പിന്മാറി. ഇന്ന് ചേര്‍ന്ന എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡാണ് എസ് എന്‍ ഡി പിയുമായുള്ള ഐക്യ നീക്കം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് എന്‍ എസ് എസ് വിലയിരുത്തല്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.
എന്‍ എസ് എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരം എന്ന നിലപാട് തുടരുമെന്നും നേതൃത്വം വ്യക്തമാക്കി. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ ഡയറക്ടര്‍ ബോര്‍ഡിലെ ഭൂരിഭാഗം പേരും എതിര്‍ത്തതോടെയാണ് സംയുക്ത നീക്കത്തില്‍ നിന്ന് സംഘടന ഔദ്യോഗികമായി പിന്മാറിയത്.
ഐക്യ നീക്കത്തിന് ദൂതനായി വെള്ളാപ്പള്ളി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതാണ് തിരിച്ചടിയായത് എന്നും പറഞ്ഞു കേള്‍ക്കുന്നു.






