തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാര്‍ രാജ്ഭവനില്‍ നേരിട്ടെത്തി. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസുമാണ് രാജ്ഭവനില്‍ എത്തിയത്. ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് മന്ത്രിമാര്‍ ഓണാഘോഷത്തിന് ക്ഷണിക്കാന്‍ നേരിട്ടെത്തിയത്.
സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ 9 വരെയാണ് നടക്കുന്നത്. സെപ്റ്റംബര്‍ 9 ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണം വാരാഘോഷത്തിന്റെ ഉത്സവപതാക ഉയര്‍ത്തും. മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും വൈദ്യൂത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓ്ണ്‍ വൈകിട്ട് ഏഴിനും മന്ത്രി നിര്‍വഹിക്കും.
3 ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, തമിഴ്‌നടന്‍ രവി മോഹന്‍ എന്നിവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.






