തൃശൂര്‍: കേച്ചേരി ചിറനെല്ലൂരില്‍ കൂമ്പുഴ പാലത്തിനടുത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇരട്ടി ഉളിക്കല്‍ സ്വദേശിട് ഡെന്നിയാണ് മരിച്ചത്. ചിറനെല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കാര്‍ യാത്രക്കാര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് വിവരം. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിയന്ത്രണ വിട്ട ഒരു കാര്‍ റോഡരികിലെ കാനയ്ക്കരികെയുള്ള വീടിന്‍റെ മതിലിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശത്തെ ചക്രം തെറിച്ചു പോയ നിലയിലാണ്.










