സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓപ്പറേഷൻ സിന്ദൂർ; എട്ടു പേരടങ്ങുന്ന ഇന്ത്യൻ പ്രതിനിധി സംഘം 27ന് സൗദിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം സൗദി അറേബ്യയിലേക്ക്. ഈ മാസം 27-നാണ് സൗദി അറേബ്യയിലേക്ക് സംഘം പുറപ്പെടുക. രാത്രി എട്ടോടെയാണ് ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘം റിയാദിലെത്തുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിലാണ് സംഘം റിയാദിലേക്ക് പുറപ്പെടുക. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. റിയാദിൽ 28, 29 തീയതികളിൽ സൗദിയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ചകൾ നടത്തും. ഇത് പൂർത്തീകരിച്ച് പിറ്റേന്ന് അൽജീരിയയിലേക്ക് പുറപ്പെടും.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.