സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

‘കാളരാത്രി’ സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത കാളരാത്രി എന്ന ചിത്രം ഒടിടിയിലേക്ക്. മനോരമ മാക്‌സിലൂടെ സെപ്റ്റംബര്‍ 28 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാളരാത്രി.ഗ്രേമോങ്ക് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം ആര്‍ജെ മഡോണക്ക്് ശേഷം ആനന്ദ് കൃഷ്ണരാജാണ് സംവിധാനം ചെയ്തത്. തമിഴ് ബ്ലോക്ക്ബസ്റ്റര്‍ ‘കൈതി’യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണ സംരംഭമാണിത്.

കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ ക്രിയേറ്റീവ് സംഘത്തെ ഈ ചിത്രം അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയന്‍ അബീഷ്, ആന്‍ഡ്രിയ അബീഷ് എന്നിവര്‍ക്കൊപ്പം തമ്പു വില്‍സണ്‍, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരുള്‍പ്പെടെ കഴിവുള്ള കലാകാരന്മാരുടെ ശക്തമായ ഒരു സംഘവും ഈ ആവേശകരമായ ആക്ഷന്‍ എന്റര്‍ടെയ്നറില്‍ അഭിനയിക്കുന്നു. കൗതുകകരമായ ഒരു തീമും അതിന് പിന്നിലൊരു ആവേശകരമായ ടീമും ഉള്ള കാളരാത്രി വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

ഡിഒപി ലിജിന്‍ എല്‍ദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ, ലൈന്‍ പോഡ്യൂസര്‍: കണ്ണന്‍ സദാനന്ദന്‍, ആര്‍ട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷന്‍: റോബിന്‍ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്‌സ് വര്‍ഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഫ്രാന്‍സിസ് ജോസഫ് ജീര, വിഎഫ്എക്‌സ്: മനോജ് മോഹനന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ഷിബിന്‍ സി ബാബു, മാര്‍ക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്‌സ്, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement