സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഭാവ’ചന്ദ്രൻ’ മറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയ്ക്കുവേണ്ടി പി ഭാസ്‌കരന്‍ എഴുതി ബി എ ചിദംബരനാഥ് സംഗീതം പകര്‍ന്ന ഒരു ഗാനം പാടിക്കൊണ്ടാണ് മലയാളസിനിമായുടെ ഭാവഗായകൻ ജയചന്ദ്രന്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തുവന്നത് 1966 ല്‍ കളിത്തോഴന്‍ എന്ന ചിത്രത്തിനുവേണ്ടി പാടിയ രണ്ടു സോളോ ഗാനങ്ങളായിരുന്നു. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി… എന്ന വിരഹഗാനവും താരുണ്യം തന്നുടെ താമരപ്പൂവനത്തില്‍… എന്ന തമാശപ്പാട്ടും. വിപരീതസ്വഭാവമുള്ള രണ്ടു പാട്ടുകള്‍.
1967 ല്‍ കുഞ്ഞാലിമരയ്ക്കാർ റിലീസായി. ഇതില്‍ പ്രേമ എന്ന ഗായികയോടൊപ്പം ഒരു മുല്ലപ്പൂമാലയുമായ് എന്ന യുഗ്മഗാനമാണ് ജയചന്ദ്രന്‍ ആലപിച്ചത് .

പിന്നീട് മലയാളസിനിമയില്‍ താരപരിവേഷം ചാര്‍ത്തപ്പെട്ട ഒരു ഗായകനായിത്തീരാന്‍ ജയചന്ദ്രന് ദീർഘദൂരം വേണ്ടിവന്നില്ല. നിസംശയം പറയാം മലയാള ചലച്ചിത്രഗാന രംഗത്ത് എക്കാല‌‌‌വും പ്രണയവും വിരഹവും ഭക്തിയും നിറച്ച ഓരോ ഗാനവും അനശ്വരമാക്കിയ ഗായകനാണ് പി. ജയചന്ദ്രന്‍. മലയാളം തെലുങ്കു ,കന്നഡ , തമിഴ് ,ഹിന്ദി എന്നീ ഭാഷകളിൽ ഉൾപ്പടെ 15000 ലേറെ ഗാനങ്ങൾ ഇദ്ദേഹം അനശ്വരമാക്കി തീർത്തു.

ഇരിങ്ങാലക്കുടയിലെ നാഷണൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം അക്കാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. പിനീട് 1958 ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ ജയചന്ദ്രൻ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. ഇരുവരും സംഗീതരംഗത്ത് പ്രഗത്ഭരായതോടെ യുവജനോത്സവ വേദിയില്‍ നടത്തിയ പ്രകടനത്തിന്റെ ചിത്രം പില്‍ക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി പ്രമുഖരായ സംഗീതസംവിധായകര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് അനേകം ഹിറ്റുകള്‍ ഈ ഗായകന്‍ സൃഷ്ടിച്ചു. സ്വന്തമായ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിച്ചു. ആലാപനത്തില്‍ പുലര്‍ത്തുന്ന സ്വാഭാവികതയാണ് ജയചന്ദ്രനെന്ന ഗായകന്റെ പാട്ടുശൈലിയിലെ മറ്റൊരു സവിശേഷത. വേറിട്ട ശബ്ദശൈലി കൊണ്ട് മികച്ച ഗായകനുള്ള 5സംസ്ഥാന പുരസ്‌ക്കാരങ്ങളാണ് ഇദ്ദേഹം നേടിയത് . കൂടാതെ 1967 ൽ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ് സംഗീതം നൽകിയ “അനുരാഗ ഗാനം പോലെ” എന്ന ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് സി. ഐ. ഡി. നസീർ എന്ന ചിത്രത്തിലെ “നിൻമണിയറയിലെ”എന്ന ഗാനവും പ്രേതങ്ങളുടെ താഴ്‍‌വര എന്ന ചിത്രത്തിലെ “മലയാള ഭാഷതൻ മാദക ഭംഗി” തുടങ്ങി കൂടുതൽ ഹിറ്റുകളാണ് മലയാള സിനിമയ്ക്കായി സമ്മാനിച്ചത്.

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിനും ,1978-ൽ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിലൂടെയും ഇദ്ദേഹം പുരസ്‌ക്കാരത്തിന് അർഹനായി . പിന്നെ
2000-ൽ കമലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ക്യാമ്പസ് ചിത്രമായ നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനവും .
2004-ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് എന്ന ഗാനവും മികച്ച ഗായകനുള്ള പുരസ്ക്കാരം ഇദ്ദേഹത്തിന്ന് നേടി കൊടുത്തു . പിന്നീട് 2015-ൽ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴിലെ മലർവാകക്കൊമ്പത്തെ.. എന്നു നിന്റെ മൊയ്തീനീലെ ശാരദാംബരം.. , എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയും ഇദ്ദേഹം അവാർഡിന് അർഹനായി . വിവിധ ഭാഷകളിലായി പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടൂ , മഞ്ഞലയിൽ മുങ്ങി തോർത്തി ,ആരാരും കാണാതെ ആരോമല്‍ തൈമുല്ല .നിന്‍പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം നീയൊരു പുഴയായ തഴുകുമ്ബോള്‍ ഞാന്‍ ഈ പാട്ടുകൾ ഒരിക്കലെങ്കിലും ചുണ്ടിൽ മുള്ളാത്ത മലയാളികൾ കുറവായിരിക്കും . 2008ലാണ് എ. ആർ. റഹ്മാൻ സംഗീതം നൽകിയ “ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തുന്നത് . പുതിയ കാലം സംഗീതത്തോട് ജയചന്ദ്രനെ മുഖം തിരിച്ചു എന്ന ഒരു പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഭാവഗായകൻ പല ഭാവങ്ങളുടെ മടങ്ങി എത്തിയത് നിറം സിനിമയിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന ഒരൊറ്റ ഗാനത്തിലൂടെയാണ്.

അദ്ദേഹം തന്റെ സിംഹാസനത്തിലേക്ക് തിരികെ വന്നപ്പോൾ 1983 എന്ന സിനിമയില്‍ ഓലഞ്ഞാലി കുരുവീ എന്ന ഗാനം മലയാളികൾക്കു ഏറെ പ്രിയങ്കരമായി മാറി . ചിത്രത്തിലെ പാട്ട് എഴുതിയത് പുതിയ തലമുറയിലെ ഗാനരചയിതാവ് ബി.കെ. ഹരിനാരായണനായിരുന്നു. 2021ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഗാനരംഗത്തു നിന്ന് വിട്ട് നിന്നശേഷം 2024 സെപ്തംബർ 21 ന് ഗുരുവായൂർ ക്ഷേത്രത്തില്‍ ഭക്തിഗാനം പാടാൻ എത്തി. കാലങ്ങൾ എത്ര കഴിഞ്ഞാലും മറക്കില്ല ഭാവഗായക നിങ്ങളെ…. നന്ദി അനശ്വര ഗാനങ്ങളിലൂടെ ഒരു പുതുവസന്തം തീർത്തതിന്….

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.