ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. പാകിസ്താന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സര്‍ദാരിയുടെ പരാമര്‍ശം. യുദ്ധമുഖത്തു നിന്ന് പിന്മാറി അര്‍ത്ഥവത്തായ ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് സര്‍ദാരി പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്ക് ചര്‍ച്ചകള്‍ മാത്രമാണ് ഏക വഴിയെന്നും സാമാധനത്തിന്റെ വക്താവെന്ന നിലയില്‍ താന്‍ യുദ്ധം ശുപാര്‍ശ ചെയ്യുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ‘ഹൈഡ്രോ ടെററിസം’ (ജല ഭീകരവാദം) എന്നാണ് സര്‍ദാരി വിളിച്ചത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ദക്ഷിണേഷ്യയില്‍ സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.






