സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

70 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി പാലക്കാട് സ്വദേശി ബംഗളൂരുവില്‍ പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: 70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയെ ബംഗളൂരു പൊലീസ് പിടികൂടി. പാലക്കാടി സ്വദേശി സച്ചിന്‍ തോമസിനെ(25) ആനേക്കലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവര്‍ കടന്നുകളഞ്ഞു. 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകള്‍ എന്നിവയും പൊലീസ് ഇയാളില്‍നിന്നു പിടികൂടിയിട്ടുണ്ട്.

ഇവര്‍ വാടകയ്ക്കു താമസിക്കുന്ന കുര്‍പൂരിലെ പണിതീരാത്ത അപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കാനെത്തിയ സിവില്‍ എന്‍ജിനീയര്‍മാരെ കണ്ട് പൊലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഒന്നാം നിലയില്‍ നിന്നു താഴേക്കു ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. എന്‍ജിനീയര്‍മാര്‍ അറിയിച്ചിതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശാഖപട്ടണത്തു നിന്നാണ് ലഹരി ഇവര്‍ എത്തിച്ചിരുന്നത്. ഹംപിയും മറ്റും സന്ദര്‍ശിക്കുന്ന വിദേശികളാണ് പ്രധാന ഇടപാടുകാരെന്ന് സച്ചിന്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

അതിനിടെ 7.3 കോടി രൂപ വിലവരുന്ന 3.5 കിലോ ആംഫിറ്റാമിന്‍ രാസലഹരിയുമായി 2 ആഫ്രിക്കന്‍ വനിതകള്‍ ബംഗളൂരുവില്‍ പിടിയിലായി. റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുഗാണ്ട, നൈജീരിയ സ്വദേശിനികളായ ഇവര്‍ ലഹരി കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 50,000 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement