കാസർഗോഡ്: പനത്തടി പഞ്ചായത്ത് 8-ാം വാർഡിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പതിക ബിജെപി മണ്ഡലം കമ്മറ്റിയംഗം പി ഗണേശൻ നായക്കിന് നൽകി ജില്ലാ കമ്മറ്റിയംഗവും, പഞ്ചായത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പി രാമചന്ദ്ര സറളായ പുറത്തിറക്കി.
വാർഡിൽ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാർഡ് സ്ഥാനാർത്ഥി എം ഷിബു, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർ പി കൃഷ്ണകുമാർ, കോഡിനേറ്റർ എം.കെ സുരേഷ്, വാർഡ് ഇൻചാർജ്ജ് എം ദാമു, എം രാഘവൻ, പുരുഷോത്തമൻ രതീഷ് എന്നിവർ നേതൃത്വം നൽകി.



