Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫണ്ട് അനുവദിച്ചിട്ടും ബോർഡുകൾ വെച്ചിട്ടും വികസനം എത്താത്ത കുളങ്ങൾ വട്ടംകുളത്ത് ചർച്ചയാവുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പഞ്ചായത്തുകളുടെ വികസന പദ്ധതി യായ നാഷണൽ അർബൻ മിഷനിലൂടെ ഫണ്ട്‌ അനുവദിച്ചിട്ടും വികസനം എത്താത്ത 6 കുളങ്ങൾ ഉണ്ട് വട്ടംകുളം പഞ്ചായത്തിൽ. കഴിഞ്ഞ ഇടത് ഭരണസമിതിയുടെയും കെ ടി ജലീലിന്റെയും ഇടപെടലിന്റെ ഫലമായി നാഷണൽ അർബൻ മിഷൻ പദ്ദതിയിലൂടെ എടപ്പാൾ- വട്ടംകുളം പഞ്ചായത്തുകൾക്ക് 30 കോടി രൂപയോളം അനുവദിച്ചിരുന്നു എന്ന് നാട്ടുകാർ ചൂണ്ടി കാണിക്കുന്നു.

2022 ഫെബ്രുവരി മാസം ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെയായും കുളങ്ങൾക്ക് ബോർഡ് വെക്കുന്നതിനപ്പുറം വികസനം എത്തിയിട്ടില്ലെന്ന് കാഴ്ച്ചയിൽ വ്യക്തമാണ്. ഇതിൽ, വട്ടംകുളം കാലടിത്തറനാങ്കുളത്തിന്റെ വികസനത്തിനായി ഇതിനോടകം 17 ലക്ഷം രൂപ ചിലവിട്ടിട്ടുണ്ട് എന്നാണ് അനൗദ്യോഗികമായി ലഭ്യമാകുന്ന വിവരങ്ങൾ. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.

25000 മുതൽ 50000 വരെ ജനസംഖ്യ ഉള്ള ഗ്രാമ പഞ്ചായത്തുകളെ വികസന ക്ലസ്റ്ററുകൾ ആയി വിജ്ഞാപനം ചെയ്ത് പ്രദേശത്തിന്റെ സാമ്പത്തിക ഉന്നമനത്തിനും പശ്ചാതല വികസനത്തിനും മുൻ‌തൂക്കം നൽകി പഞ്ചായത്തുകളെ സ്മാർട്ട് വില്ലേജുകളായി ഉയർത്തുന്ന പദ്ധതിയാണ് നാഷണൽ അർബൻ മിഷൻ.

Advertisement
WhiteswanTV Footer